ആലപ്പുഴ: ജില്ലയില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ഫിഷറീസ് ഓഫീസുകളില്‍പെട്ട വിവിധ മത്സ്യ ഗ്രാമങ്ങളില്‍ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇതുവരെ ഫിഷറീസ് വകുപ്പിന്റെ ഫിംസ് സോഫ്റ്റ്വെയറില്‍ ചെയ്തിട്ടില്ലാത്തതുമായ കടലോര /ഉള്‍നാടന്‍ മത്സ്യ / അനുബന്ധ തൊഴിലാളികളും മത്സ്യത്തൊഴിലാളി / അനുബന്ധ തൊഴിലാളി പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ആധാര്‍, കുടുംബാംഗങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ മത്സ്യ ഭവനുകളില്‍ പരിശോധനയ്ക്ക് എത്തിച്ച് ഫിംസില്‍ രജിസ്റ്റര്‍ ചെയ്യണം.
മത്സ്യ/ അനുബന്ധ തൊഴിലാളികളുടെ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള ലിസ്റ്റ് തയ്യാറാക്കുന്നത് ഫിംസ് സോഫ്റ്റ്വെയര്‍ വഴിയാണ്. ജില്ലയില്‍ ദീര്‍ഘനാളായി വാര്‍ഷിക വിഹിതം അടച്ച് അംഗത്വം പുതുക്കാന്‍ വിട്ടുപോയ കടലോര / ഉള്‍നാടന്‍ മത്സ്യ / അനുബന്ധ തൊഴിലാളികള്‍ സെപ്റ്റംബര്‍ 10നകം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. നിശ്ചിത തീയതിക്കകം അംഗത്വം പുതുക്കി ഫിംസില്‍ ഉള്‍പ്പെടാത്തവരെ നിഷ്‌ക്രിയ പട്ടികയില്‍ ഉള്‍പ്പെടുത്തും.