മലപ്പുറം: വഴിയിലിറക്കി വിട്ട ദേഷ്യത്തിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. കൽപകഞ്ചേരി കല്ലിങ്ങൽ മണ്ണാരത്തൊടി റാഫി (30) യെയാണ് കൽപകഞ്ചേരി എസ് ഐ പ്രദീപ് കുമാർ അറസ്റ്റ് ചെയ്തത്. 2021 ജൂലൈ രണ്ടിന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം.
പുത്തനത്താണിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ട ദേഷ്യത്തിന് കല്ലെടുത്തെറിഞ്ഞ് ബസിന്റെ ഗ്ലാസ് തകർക്കുകയായിരുന്നു. സംഭവത്തിൽ കണ്ടക്ടർക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദ്യശ്യം പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
സംഭവത്തിന് ശേഷം പ്രതി മുങ്ങി നടക്കുന്നതിനിടയിൽ ഇന്നലെയാണ് കല്ലിങ്ങൽ അങ്ങാടിയിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു