പഠനമുറി : ഒരു വർഷത്തിനിടെ അനുവദിച്ചത് 747 പേർക്ക്

എറണാകുളം : വീടുകളിൽ പഠന സൗകര്യം കുറഞ്ഞ പട്ടിക ജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കായുള്ള പഠനമുറി സംവിധാനം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അനുവദിച്ചത് 747 വിദ്യാർത്ഥികൾക്ക്. ഇതിൽ 277 പഠന മുറികൾ പൂർത്തിയാവുകയും ചെയ്തു. വീടുകളിൽ പഠനസൗകര്യം ഇല്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥകളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ചതാണ് പഠനമുറി പദ്ധതി. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് പഠനമുറിക്കായി അപേക്ഷ നൽകാം. രണ്ട് ലക്ഷം രൂപ വരെയാണ് പഠനമുറി നിർമാണത്തിനായി ലഭിക്കുക. നാലു ഘട്ടമായാണ് തുക അനുവദിക്കുക.

2019-20 വർഷത്തിൽ 520 വിദ്യാർത്ഥികൽക്കാണ് പഠനമുറി അനുവദിച്ചത്. ഇതിൽ 444 പഠനമുറികളും നിർമാണം പൂർത്തിയായി. 84 മുറികളുടെ നിർമാണം അവസാന ഘട്ടത്തിൽ ആണ്.

മുഖ്യമന്ത്രിയുടെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി അവസാന ഘട്ടത്തിലുള്ള പഠനമുറികളുടെ നിർമാണം പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ് ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →