അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു

അഴീക്കല്‍: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു. സുനില്‍ ദത്ത്, വാസുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്.

അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ വ്യാഴാഴ്ച(02/09/21) രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മത്സബന്ധം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓംകാര എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 16 പേരാണ് ബോട്ടിലുണ്ടായത്. 12 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരെ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →