രണ്ടു ബോട്ടുകളിലായി 12 ഭീകരര്‍ കേരളത്തില്‍: കര്‍ണാടകയില്‍ അതീവജാഗ്രത

ബംഗളുരു: കേരള തീരത്തേക്കു ഭീകരര്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ച് കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത. തീരമേഖലയിലും വനപ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുകയാണെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍ എന്‍.ഐ.എയും കര്‍ണാടക പോലീസും ഒരുപോലെ ജാഗരൂകരാണ്. ചിലതൊന്നും തുറന്നു പറയാനാകില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ എന്‍.ഐ.എ. ഒരാളെ പിടികൂടിയിട്ടുണ്ടെന്നും ഹൂബ്ലി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പറഞ്ഞു.പാകിസ്താനിലേക്കു പോകാന്‍ രണ്ടു ബോട്ടുകളിലായി 12 ഭീകരര്‍ ആലപ്പുഴയിലെത്തിയതായാണ് കര്‍ണാടക പോലീസിന് ലഭിച്ച വിവരം. ശ്രീലങ്ക വഴി കടല്‍മാര്‍ഗമാണ് ഇവര്‍ ആലപ്പുഴയില്‍ എത്തിയതെന്നാണ് വിവരം. ഇതോടെ ദക്ഷിണ കന്നഡ, ഉഡുപ്പി തീരേഖേലകളിലും മല്‍സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →