പഞ്ജ്ശീര്‍: 1996 മുതല്‍ 2001 വരെ അധികാരത്തിലെത്തിയപ്പോള്‍ താലിബാനെതിരേ പോരാടിയ പഞ്ജ്ശീര്‍ നിവാസികള്‍ ഇക്കുറിയും താലിബാനെ നേരിടുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അഅവസാനതുള്ളി ചോര ചിന്തുംവരെ പോരാടുമെന്ന് പഞ്ജ്ശീര്‍ നിവാസികള്‍ പറഞ്ഞു. താലിബാന്‍ താഴ്വര വളഞ്ഞിട്ടുണ്ടെങ്കിലും താലിബാന്‍ വിരുദ്ധ പോരാളികളും മുന്‍ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങുന്ന നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് (എന്‍.ആര്‍.എഫ്) എന്തുവില കൊടുത്തും പഞ്ശീറിനെ സംരക്ഷിക്കുമെന്ന് പ്രതിഞ്ജയെടുത്തിട്ടുണ്ട്. പഞ്ജ്ശീര്‍ പ്രശ്നം പരിഹരിക്കാന്‍ തങ്ങളാല്‍ കഴിയുന്നത് എല്ലാം ചെയ്തെങ്കിലും എല്ലാം പാഴായിപ്പോയി എന്ന് മുതിര്‍ന്ന താലിബാന്‍ അംഗം ആമിര്‍ ഖാന്‍ മുത്താഖിയുടെ ശബ്ദസന്ദേശം വ്യക്തമാക്കി. പഞ്ജ്ശീറിനു മേലുള്ള ആക്രമണം താലിബാന്‍ പുനരാരംഭിച്ചുവെന്ന് ഒരുമാസം മുമ്പ് അഫ്ഗാന്‍ സര്‍ക്കാര്‍ വീഴുംവരെ പ്രതിരോധമന്ത്രിയായിരുന്ന ബിസ്മില്ല മുഹമ്മദി പറഞ്ഞു. എന്നാല്‍ താലിബാന്റെ ശ്രമം പരാജയപ്പെട്ടു. 34 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നും 65 പേര്‍ക്കു പരുക്കേറ്റെന്നും ബിസ്മില്ല മുഹമ്മദി പറഞ്ഞു.അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ 80 കിലോമീറ്റര്‍ വടക്ക് മഞ്ഞുമൂടിയ മലനിരകളാല്‍ ചുറ്റപ്പെട്ട പഞ്ജ്ശീര്‍ താഴ്വരയാണ് താലിബാനെതിരേയുള്ള ചെറുത്തുനില്‍പ്പിന്റെ നിലവിലെ കേന്ദ്രബിന്ദു.
നേരിടാനുറച്ച് പഞ്ജ്ശീര്‍ നിവാസികള്‍: ആക്രമണം ശക്തമാക്കി താലിബാന്‍
