ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്കും ഇന്നലെ രാവിലെ എട്ടരയ്ക്കുമിടയിലുള്ള 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ പെയ്തത് 112.1 മി.മീ. മഴ. സെപ്റ്റംബര്‍ മാസത്തെ ഏതെങ്കിലും ദിവസം ഡല്‍ഹിയില്‍ ഇത്രയും മഴ ലഭിക്കുന്നത് 19 വര്‍ഷത്തിനിടെ ആദ്യമായാണ്.മൂന്നു നാലു തവണയായാണ് ഈ റെക്കോഡ് മഴ പെയ്തതെന്നു കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍.കെ. ജനമണിയാണ് അറിയിച്ചത്. സഫ്ദര്‍ജങ്, ലോധി റോഡ് മേഖലയിലാണ് കനത്ത മഴ പെയ്തത്. ഇടിവെട്ടിന്റെ അകമ്പടിയോടെ ദേശീയ തലസ്ഥാന മേഖലയില്‍ കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ റിപ്പോര്‍ട്ട്.
19 വര്‍ഷത്തിനിടെ ആദ്യം: ഡല്‍ഹിയില്‍ റെക്കോഡ് മഴ
