മ്യു കോവിഡ് വകഭേദം പടരുന്നു

ജനീവ: കൊളംബിയയില്‍ കഴിഞ്ഞ ജനുവരിയില്‍ തിരിച്ചറിഞ്ഞ, മ്യു എന്ന പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. വകഭേദം നിരീക്ഷിച്ചു വരുകയാണെന്നു ലോകാരോഗ്യസംഘടന വ്യക്തമാക്കി. മ്യു ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബി.1.621 എന്ന ശാസ്ത്രീയസംജ്ഞയുള്ള ”മ്യു” വിനെ പരിഗണിക്കേണ്ട വകഭേദം എന്ന വിഭാഗത്തിലാണു ലോകാരോഗ്യസംഘടന ഉള്‍പ്പെടുത്തിയിട്ടുള്ളത്.എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ മേയില്‍ തിരിച്ചറിഞ്ഞ സി.1.2. വകഭേദത്തെ പരിഗണിക്കേണ്ട വകഭേദത്തിലോ ആശങ്കാജനകമായ വകഭേദത്തിലോ ഉള്‍പ്പെടുത്തിയിട്ടില്ല. സി.1.2. വകഭേദത്തെപ്പോലെതന്നെ വാക്സിനെ ചെറുക്കാന്‍ ശേഷിയുള്ളതാണു ”മ്യു” വകഭേദവുമെന്നു ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. എന്നാല്‍, പ്രഹരശേഷി സംബന്ധിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. കോവിഡ് വ്യാപനം വീണ്ടും ആഗോളതലത്തില്‍ ആശങ്കയാകുന്നതിനിടെയാണു കൂടുതല്‍ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ജനിതക വ്യതിയാനങ്ങള്‍ സാര്‍സ്-കോവി-2 െവെറസിന്റെ ഘടനയില്‍ അടിസ്ഥാനപരമായ മാറ്റംവരുത്തുന്നില്ലെങ്കിലും ചിലതു കൂടുതല്‍ വ്യാപനശേഷിക്കു കാരണമാകുന്നുണ്ട്. വാക്സിനുകളെയും മരുന്നുകളെയും ചെറുക്കാന്‍ ശേഷിയുള്ളതിനാലാണ് ഇവ കൂടുതല്‍ മാരകമാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →