വികെ മധുവിനെ തരം താഴ്‌ത്താന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം : അരുവിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്‌ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന സിപിഎം നേതാവ്‌ വികെ മധുവിനെ തരംതാഴ്‌ത്താന്‍ തീരുമാനം. അന്വേഷണ കമ്മീഷന്‍രെ കണ്ടെത്തലിനെ തുടര്‍ന്നാണ്‌ നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേക്കാണ് തരം താഴത്തുക. പാര്‍ട്ടി ആക്ടിംഗ്‌ സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനം. വികെ മധുവിന്റെ ഘടകമായ ജില്ലാ കമ്മറ്റിയില്‍ അന്തിമ തീരുമാനം കൈക്കൊളളും.

അരുവിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്ന ജി സ്റ്റീഫന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. വിതുര ഏരിയാ സെക്രട്ടറി എന്‍ഷൗക്കത്തലിയാണ്‌ പരാതിനല്‍കിയിരുന്നത്‌. .അരുവിക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ആദ്യം തീരുമാനിച്ചിരുന്നത്‌ വികെ മധുവിനെയായിരുന്നു. എന്നാല്‍ പിന്നീട്‌ സാമുദായിക കാരണങ്ങള്‍ കൂടി പരിഗണിച്ച്‌ നാടാര്‍ സമുദായത്തില്‍ നിന്നുളള സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. അതേ തുടര്‍ന്ന്‌ നേതൃത്വും ആവര്‍ത്തിച്ച ക്ഷണിച്ചിട്ടും തെരഞ്ഞടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മധു വിട്ടുനില്‍ക്കുകയായിരുന്നു.

മധുവിന്റെ ഭാഗത്തുനിന്നും വീഴചയുണ്ടായതായാണ്‌ സി.ജയന്‍ ബാബു, സി അജയകുമാര്‍, കെ.സി വിക്രമന്‍ എന്നിവരടങ്ങുന്ന അ്‌ന്വേഷണ കമ്മീഷന്റെ കമണ്ടെത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →