ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു. ഭർത്താവ് സുരേഷ് എന്ന സെൽവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2021 ആഗസ്റ്റ് 31ന് വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം . വീട്ടുജോലിക്കാരിയായ 38 വയസ്സുള്ള ഷീബയാണ് നടുറോഡിൽ ഭർത്താവിൻറെ വെട്ടേറ്റ് മരിച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഷീബയെ ഭർത്താവ് സുരേഷ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷീബയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ സെൽവരാജിനെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

റൂറൽ എസ്പി പി കെ മധുവിന്റെ നേതൃത്വത്തിൽ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള സെൽവരാജിനെ നാളെ കോടതിയിൽ ഹാജാരാക്കി തുടർ നടപടി സ്വീകരിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →