കാബൂള്‍ : സ്വന്തമായി വ്യോമസേനയുളള ഭീകര സംഘടനയാക്കി താലിബാനെ മാറ്റിയതില്‍ അമേരിക്കയുടെ പങ്ക് വ്യക്തമാ്‌കി ഒരു യുഎസ് ബ്ലാക്ക്‌ഹോക്ക് ഹെലികോപ്‌റ്റര്‍ കാണ്ഡഹാറിന് മുകളിലൂടെ പറക്കുന്ന വീഡിയോ പുറത്ത്. അമേരിക്ക അഫ്‌ഗാനില്‍ നിന്നും പിന്മാരി മണിക്കൂറുകള്‍ക്കകം ഹെലികോപ്‌റ്ററില്‍ തൂങ്ങിക്കിടക്കുന്ന ഒരു ശരീരവുമായി പറക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. താലിബാന്റെ കൂരതക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇത്. നിരവധി മാദ്ധ്യമ പ്രവര്‍ത്തകര്‍ ഈ വീഡിയോ ട്വിറ്ററില്‍ പങ്കിട്ടു.
ഹെലികോപ്‌റ്ററില്‍ ബന്ദിച്ചിരിക്കുന്ന കയറില്‍ ഒരാളുടെ ശരീരം കെട്ടിത്തൂക്കിയിരിക്കുന്നതായി കാണാം. എന്നാല്‍ ഇയാള്‍ക്ക് ജൂീവനുണ്ടോയെന്ന് കാര്യം വ്യക്തമല്ല. എന്നാല്‍ താലിബാന്‍ ഭീകരര്‍ തങ്ങള്‍ കൊലപ്പെടുത്തിയ ഒരാളുടെ ശരീരം കെട്ടിയിട്ടതായാണ് അവിടെനിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താലിബാനുമായി ബന്ധമുണ്ടെന്നവകാശപ്പടുന്ന ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ ഇസ്ലാമിക്ക് എമിറേറ്റിന്റെ വ്യോമ സേനയുടെ ഹെലികോപ്‌റ്ററുകള്‍ കാണ്ഡഹാര്‍ നഗരത്തിന് മുകളിലൂടെ പറന്ന് നഗരത്തില്‍ പട്രോളിംഗ് നടത്തുന്നുവെന്നാണ് ഈ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.
അഫ്‌ഗാനില്‍ നിന്നും അമേരിക്കന്‍ സേന മടങ്ങുമ്പോള്‍ ഇതുപോലെ കുറഞ്ഞത് ഏഴ് ബ്ലാക്ക്‌ഹോക്ക് ഹെലിപോപ്‌റ്ററുകള്‍ ഭീകരുടെ കൈവശം ലഭിച്ചുവെന്നാണ് സൂചന. എല്ലാ പ്രതിരോധ ഉപകരണങ്ങളും അഫ്‌ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചാണ് അമേരിക്ക മടങ്ങിയത് എന്നാല്‍ ഇവയില്‍ ചിലതെല്ലാം പ്രവര്‍ത്തന രഹിതമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.യുഎസ് സൈനികര്‍ അവസാന വിമാനം കയറുന്നതിന് മുമ്പ് ഉപേക്ഷിച്ച 73 വിമാനങ്ങളും മറ്റ് ആയുധ സംവിധാനങ്ങളും ഹൈടെക്ക് പ്രതിരോധ ഉപകരണങ്ങളും പ്രവര്‍ത്തന രഹിതമാക്കിയിരുന്നു.

