പാചകവാതക സിലിണ്ടറിന് കുത്തനെ വില കൂട്ടി; പെട്രോളിനും ഡീസലിനും നേരിയ കുറവ്

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് കൂട്ടിയത്. 15 ദിവസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 50 രൂപയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ പുതിയ നിരക്ക് 891 രൂപ 50 പൈസയാണ്. 1692 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില.

തുടര്‍ച്ചയായി മൂന്നാം മാസത്തിലാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലൈ, ആഗസ്ത് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു. അതിനിടെ രാജ്യത്ത് പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും കുറഞ്ഞു.

കോഴിക്കോട് 01/09/21 ബുധനാഴ്ചത്തെ പെട്രോൾ വില 101 രൂപ 78 പൈസയും ഡീസല്‍ വില 93 രൂപ 89 പൈസയുമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →