തൃശൂര്‍ : ജീവിത പങ്കാളിക്കുവേണ്ടി ഉണ്ണിക്കൃഷ്‌ണന്‍ അന്വേഷണം തുടങ്ങിയിട്ട് നാളേറെയായി . അവസാനം സ്വന്തം കടയുടെ മുമ്പില്‍ ബോര്‍ഡ് തൂക്കുകയായിരുന്നു. ജാതിഭേതമെന്യെ ജീവിത പങ്കാളിയെ തേടുന്നുവെന്നായിരുന്നു ബോര്‍ഡ്. ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇതിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ നിന്നുവരെ വിവാഹലോചനകള്‍ വന്നുവെന്നാണ് ഉണ്ണിക്കൃഷ്‌ണന്‍ പറയുന്ന്‌ത്.
ഉണ്ണികൃഷ്‌ണന് 33 വയസുകഴിഞ്ഞു വിവാഹാലോചനകള്‍ പലതും നടക്കാതായതോടെയാണ് ഇത്തരത്തിലൊരു ബോര്‍ഡ് വെക്കാന്‍ തീരുമാനിച്ചതെന്ന് ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞു. ഇപ്പോള്‍ നിരവധി ആലോചനകള്‍ വരുന്നുണ്ട്. ഒരുപാട് പേരെ കാണാനുണ്ട്.നിലവില്‍ വന്ന ആലോചനകളനുസരിച്ച് നോക്കിത്തീരാന്‍ രണ്ടുവര്‍ഷമെടുക്കുമെന്നാണ് ഉണ്ണിക്കൃഷണന്‍ പറയുന്നത്.
ലോട്ടറിക്കടയിലായിരുന്നു ഉണ്ണിക്കൃഷണന്‍റെ തുടക്കം. അതിന് ശേഷം ഒരു ചായക്കട തുടങ്ങി. ഇനി ലോട്ടറിയുടെ ഒരു വലിയ കട തുടങ്ങാനും ചായക്കട റെസറ്റോറന്‍റാക്കി മാറ്റാനും ആലോചനയുണ്ട്. സര്‍ക്കാര്‍ ജോലിക്കാരെയും വൈറ്റ്‌കോളര്‍ ജോലിക്കാരെയും മതിയെന്നുപറയുന്ന പെണ്‍കുട്ടികളെ തെറ്റുപറയാന്‍ പറ്റില്ല. കുട്ടികളൊക്കെ ഇപ്പോള്‍ വിദ്യാഭ്യാസമുളളവരാണ്. അവരുടെ വീട്ടുകാരും ഇത്തരത്തില്‍ ചിന്തിക്കും. അത് അവരുടെ സ്വാതന്ത്ര്യമാണ് ഉണ്ണിക്കൃഷ്‌ണന്‍ പറയുന്നു. എന്നാല്‍ നമുക്ക് യോഗമുണ്ടെങ്കില്‍ നമുക്ക കിട്ടുമെന്ന് ഉണ്ണിിക്കൃഷണന്‍ വ്യക്തമാക്കുന്നു.

