അടുത്തിടെ തെലുങ്കാനയിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് കേസിൽചോദ്യം ചെയ്യുന്നതിനായി ഹാജരാകാൻ ബാഹുബലി താരം റാണ ദഗുബാട്ടി, രാഹുൽ പ്രീത് , രവിതേജ എന്നിവർക്ക് സെപ്റ്റംബർ എട്ടിന് ഹാജരാവുന്നതിന് വേണ്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ് നൽകി.
മയക്കുമരുന്ന് താരങ്ങൾക്ക് വിതരണം ചെയ്യാനായിരുന്നു എന്ന സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് നോട്ടീസ്. കള്ളപ്പണ കേസിലും ചോദ്യം ചെയ്യലിനായി ഈ മൂന്നുപേർ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു ,
മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംവിധായകൻ പുരി ജഗനാഥിനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
സെപ്റ്റംബർ ആറിന് രാകുലിനോടും സെപ്റ്റംബർ എട്ടിന് റാണ ദഗുബാട്ടിയോടും ,സെപ്റ്റംബർ ഒമ്പതിന് രവിതേജയോടും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചാർമി കൗർ , നവദീപ് മുമൈദ് ഖാൻ എന്നിവരെയും ചോദ്യംചെയ്യാൻ ഇഡി വിളിപ്പിച്ചിട്ടുണ്ട്.

