ലാബിലെ അശ്രദ്ധ : നെടുംകണ്ടത്ത്‌ കോവിഡ്‌ പരിശോധന റിസള്‍ട്ട്‌ മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞു

നെടുംകണ്ടം ; ആദ്യം പോസിറ്റീവെന്ന കോവിഡ്‌ പരിശോധനാ ഫലം മണിക്കൂറുകള്‍ക്കകം നെഗറ്റീവായി. നെുംകണ്ടത്തെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലെ റിസല്‍ട്ടാണ്‌ മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞത്‌. നെടുകണ്ടം ചക്കക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന തയ്യല്‍ കടയിലെ തമിഴ്‌നാട്‌ സ്വദേശിയായ ജോലിക്കാരന്‌ കമ്പത്തേക്ക് പോകാനായിട്ടാണ്‌ ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നടത്തിയത്‌ .2021 ആഗസറ്റ്‌ 27 വെളളിയാഴ്‌ചയായിരുന്നു ടെസ്‌റ്റ്‌. തയ്യല്‍ കടയില്‍ നാല്‌ സ്റ്റാഫുകളാണുളളത്‌. ഇതില്‍ രണ്ടുപേര്‍ കമ്പം സ്വദേശികളാണ്‌. ഇതിലൊരാള്‍ക്ക്‌ കമ്പത്തെ വീട്ടില്‍ പോകുന്നതിനായിട്ടാണ്‌ ടെസ്‌റ്റ് നടത്തിയത്‌. റിസല്‍ട്ട്‌ എത്താതിരുന്നതിനെ തുടര്‍ന്ന്‌ 29 ന്‌ ഞായറാഴ്‌ച പന്ത്രണ്ടരയോടെ ഇയാള്‍ലാബിലേക്ക്‌ വിളിച്ചപ്പോഴാണ്‌ പോസിറ്റീവാണെന്നും ക്വാറന്‍റൈനില്‍ പോകണമെന്നും ലാബില്‍ നിന്നും അറിയിപ്പ്‌ കിട്ടിയത്‌

വിവരമറിഞ്ഞതോടെ കടയുടമ കയടക്കുകയും മറ്റ്‌സ്‌റ്റാഫുകളെ വീട്ടില്‍ പറഞ്ഞുവിടുകയും ചെയ്‌തു. തുടര്‍ന്ന്‌ പോസിറ്റീവായെന്ന ലാബുകാര്‍ പറഞ്ഞ വ്യക്തിയെ ആംബുലന്‍സില്‍ കമ്പത്തെ വീട്ടിലെത്തിക്കകുയും ചെയ്‌തു. എന്നാല്‍ അധികം താമസിയാതെ ഇയാളുടെ ഫോണിലേക്ക്‌ റിസല്‍ട്ട്‌ നെഗറ്റീവ്‌ ആണെന്ന സര്‍ട്ടിഫിക്കറ്റ്‌ എത്തി. ഇതിനിടെ തയ്യല്‍ക്കടയിലെ കസ്റ്റമേഴ്‌സിനെയെല്ലാം വിവരം അറിയിച്ചു ആരും കടയിലേക്ക എത്തരുതെന്ന അറിയിച്ചു. മാമ്മോദീസ്‌, കല്ല്യാണം തടങ്ങിയആവശ്യങ്ങള്‍ക്കുളള തുണിത്തരങ്ങള്‍ അടിയന്തിരമായി നല്‍കേണ്ടതുണ്ടായിരുന്നു. ഐന്നാല്‍ അതെല്ലാം മുടങ്ങുകയും കടയുടമയും തൊഴിലാളികളും മാനസീക സമ്മര്‍ദ്ദത്തിലാവുകയും ചെയ്‌തു.

തുടര്‍ന്ന്‌ കടയുടമയും സുഹൃത്തുക്കളും ലാബിലെത്തി വിശദീകരണം ആരാഞ്ഞെങ്കെിലും തൃപ്‌തികരമായ മറുപടിയില്ലായിരുന്നു. വിവരമറിഞ്ഞ്‌ നെടുംകണ്ടം പോലീസ്‌ എത്തി പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ലാബുകാരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തിക്കെതിരെ ഡിഎംഒയ്‌ക്ക പരാതി നല്‍കുമെന്ന്‌ കടയുടമ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →