ഇന്ത്യയുമായി ആഗ്രഹിക്കുന്നത് നല്ല ബന്ധമെന്ന് താലിബാന്‍

കാബൂള്‍: ഇന്ത്യയുമായി സാംസ്‌കാരിക-വാണിജ്യ-രാഷ്ട്രീയ ബന്ധം തുടരുമെന്നും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും താലിബാന്‍. ദോഹയിലെ താലിബാന്‍ ഓഫിസ് ഡെപ്യൂട്ടി ഹെഡ് ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സായിയാണ് മുന്‍കൂട്ടി തയ്യാറാക്കിയ പ്രസ്താവന വായിച്ചത്. പാക്കിസ്താന് താലിബാന്‍ ഭരണകൂടത്തില്‍ വ്യക്തമായ സ്വാധീനമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടേയുള്ള താലിബാന്റെ പ്രസ്താവന.അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നതിനിടെയാണ് താലിബാന്റെ പ്രസ്താവന. അതേസമയം ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് കേന്ദ്രം വിസ നീട്ടി നല്‍കി. രണ്ടുമാസത്തേക്കാണ് വിസ നീട്ടി നല്‍കിയത്. കാബൂളില്‍ നിന്ന് ഇതുവരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →