ടോക്കിയോ: പാരാലിമ്പിക്സ് പുരുഷ വിഭാഗം അമ്പെയ്ത്തില്‍ രാകേഷ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ എന്‍ഗായി കാ ചുനെ തോല്‍പ്പിച്ചാണു രാകേഷിന്റെ മുന്നേറ്റം. 31 നു നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ രാകേഷ് സ്ലോവാനിയയുടെ മാരിയന്‍ മെറെസാകിനെ നേരിടും. പുരുഷ വിഭാഗം ജാവലിന്‍ ത്രോ (എഫ്. 57) ഫൈനലില്‍ രഞ്ജിത് ഭാട്ടി നിരാശപ്പെടുത്തി. താരത്തിന്റെ ആറ് ത്രോകളും ഫൗളായി.
രാകേഷ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു
