ചരിത്രമെഴുതിയിരിക്കുന്നു: ഭാവിന പട്ടേലിനെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക് ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡല്‍ നേടിയ ഭാവിന പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.’ ഭാവിന പട്ടേല്‍ ചരിത്രമെഴുതിയിരിക്കുന്നു! വെള്ളി മെഡല്‍ നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. അവരുടെ ജീവിതയാത്ര പ്രചോദനകരമാണ്, ഈ നേട്ടം കായികരംഗത്തേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കും.- മോദി ട്വീറ്റില്‍ പറഞ്ഞു. രാവിലെ 7.15 മുതല്‍ നടന്ന ഫൈനലില്‍ ചൈനയുടെ സോവു യിങിനൊട് തോറ്റതോടെയാണ് വെള്ളി മെഡല്‍ നേടിയത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഭാവിനയെ അഭിനന്ദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →