തിരുവനന്തപുരം : സംസ്ഥാന് ഹയര്‍സെക്കന്ററി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാംവര്‍ഷ പരീക്ഷക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് ഒരുക്കങ്ങള്‍ വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. പരീക്ഷക്കുമുന്നോടിയായി 2021 സെപ്തംബര്‍ 2,3,4തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ്മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധ്പ്പെട്ട് രൂപീകരിച്ച തദ്ദേശ ഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ആര്‍ഡിഡിമാരുടെയും എഡിമാരുടെയും നേതൃത്വത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് പരീക്ഷാ തയ്യാറെടുപ്പ് വിലയിരുത്തും. സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അദ്ധ്യാപകരുടെ യോഗം വിളിച്ചുചേര്‍ക്കും പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്മല്സ്കാനറും സാനിറ്റയിസറും ഉറപ്പുവരുത്തും ആര്‍ഡിഡിമാര്‍ അടിയന്തിരമായി പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കണം. പരീക്ഷക്കെത്തുന്ന വിദ്യാര്ത്ഥിരകള്ക്ക് യൂണിഫോറം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്കി.

