ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ച മുഴുവന്‍ പേരെയും തിരികെയെത്തിച്ചെന്നും ഇനി ശേഷിക്കുന്ന ഇന്ത്യക്കാരുടെ കൃത്യമായ എണ്ണം അറിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍.ഒഴിപ്പിക്കല്‍ പൂര്‍ണമായിട്ടില്ലെന്നാണ് അനുമാനം.ചിലരെങ്കിലും ഇപ്പോഴും അവിടെത്തുടരുന്നുണ്ടെന്നതാണു വാസ്തവം,വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ഷ് പറഞ്ഞു.അഫ്ഗാനില്‍നിന്ന് ആറു വിമാനങ്ങളിലായി ഇതുവരെ 550ല്‍ അധികം ആളുകളെ ഇന്ത്യ ഒഴിപ്പിച്ചു.കാബൂള്‍, ദുഷാന്‍ബി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു രക്ഷാദൗത്യം. ഇവരില്‍ 260ല്‍ അധികം പേര്‍ ഇന്ത്യക്കാരാണ്. സ്വന്തം നിലയ്ക്കു പുറമേ അമേരിക്ക, താജിക്കിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളുമായി സഹകരിച്ചും ഒഴിപ്പിക്കല്‍ നടത്തി.അതേസമയം കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന സ്ഫോടനങ്ങളെപ്പറ്റി പരാമര്‍ശിക്കാന്‍ വക്താവ് തയാറായില്ല.
താല്‍പര്യമറിയിച്ചവരെ തിരികെയെത്തിച്ചു: അഫ്ഗാനിലെ ഇന്ത്യക്കാരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രം
