കാസർകോട്: ദേശീയ നേത്ര ദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. ‘നേത്ര ദാനത്തിന്റെ സാമൂഹിക പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡിജിറ്റല്‍ പോസ്റ്റര്‍ തയാറാക്കേണ്ടത്. പോസ്റ്റര്‍ വളരെ വ്യക്തതയുള്ളതും ആകര്‍ഷകവുമായിരിക്കണം. തയ്യാറാക്കിയ ഡിജിറ്റല്‍ പോസ്റ്റര്‍ പേര്, കോളേജിന്റെ പേര്, ഫോണ്‍ നമ്പര്‍ സഹിതം compmailmass@gmail.com എന്ന വിലാസത്തിലേക്ക് സെപ്റ്റംബര്‍ എട്ടിന് മുന്‍പ് ഇ മെയില്‍ ചെയ്യണം. ഫോണ്‍- 9947334637, 9946105789