ആലപ്പുഴ: മുപ്പാലം മുതല്‍ ചുങ്കം വരെയുള്ള കനാല്‍ പരിസരം ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കും

കനാല്‍ പരിപാലനം ആലപ്പുഴ പൈതൃക പദ്ധതി ഏറ്റെടുക്കും

ആലപ്പുഴ: കനാൽ മാനേജ്മെന്റ് സൊസൈറ്റിയിൽ നിന്നും ആലപ്പുഴ പൈതൃക പദ്ധതി, കനാൽ പരിപാലനം ഏറ്റെടുക്കും. മുപ്പാലം മുതൽ ചുങ്കം വരെ ഏകദേശം പതിനാല് കിലോമീറ്റർ കനാൽ ൽ പരിസരം ജനകീയ പങ്കാളിത്തത്തോടെ ആദ്യഘട്ടത്തിൽ വൃത്തിയാക്കാനും തീരുമാനം. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി അംഗീകരിച്ച നഗരത്തിലെ കനാലുകളുടെ പുനരുദ്ധാരണവും സൗന്ദര്യ വത്‌ക്കരണവും വിജയകരമായി നടപ്പിലാക്കുന്നതിനെപ്പറ്റി ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ കക്ഷികളുടെയും. സന്നദ്ധ സംഘടനകളുടെയും ആലോചനയോഗത്തിലാണ് തീരുമാനം. ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ ചേര്‍ന്ന യോഗത്തില്‍ എം .എം ആരിഫ് .എം .പി, മുന്‍ മന്ത്രി ഡോ. ടി. എം .തോമസ് ഐസക്, എം.എല്‍.എമാരായ എച്ച് .സലാം, പി.പി ചിത്തരഞ്ജൻ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

കോവിഡ് തകർത്തെറിഞ്ഞ ആലപ്പുഴയിലെ സാമ്പത്തിക -തൊഴിൽ മേഖലകൾക്ക് പുതിയ അവസരണങ്ങളാണ് കനാൽ പരിസര വികസനത്തിലൂടെ മുന്നോട്ട് വെയ്ക്കുന്നതെന്ന് യോഗം വിലയിരുത്തി. 

പള്ളാത്തുരുത്തി – ചുങ്കം മുതൽ വൈം.എം.സി.എ -പുന്നമട വരെയുള്ള കനാലുകൾ പതിനൊന്ന് ബ്ലോക്കുകളായി വേർതിരിച്ചാണ് കനാൽ പരിസര ശുചീകരണം തുടങ്ങിയിട്ടുള്ളത്. പള്ളാത്തുരുത്തി മുതൽ ചുങ്കം വരെയുള്ള ഭാഗങ്ങൾ മുസിരിസ് പൈതൃക പദ്ധതിയും ചുങ്കം മുതൽ ഇരുമ്പ് പാലം വരെ വ്യാപാരി ഏകോപന സമിതിയും ഇരുമ്പ് പാലം മുതൽ കൊത്തുവാൽചാവടി വരെയുള്ള ഭാഗങ്ങൾ കുടുംബശ്രീ അംഗങ്ങളും  കണ്ണൻ വർക്കി പാലം മുതൽ മുപ്പാലം വരെയുള്ള ഭാഗങ്ങൾ ദ്രവീഡിയൻ സംഘടനയും മുപ്പാലം മുതൽ ഉപ്പൂറ്റി പാലം വരെ മുൻസിപ്പൽ സ്റ്റാഫ് യൂണിയനും മുപ്പാലം മുതൽ കല്ലൻ പാലം വരെ കൃഷിവകുപ്പും കല്ലൻ പാലം മുതൽ ശവക്കോട്ട പാലം വരെ ഡി.വൈ .എഫ് .ഐ യും, ശവക്കോട്ട മുതൽ വൈ.എം.സി.എ വരെ വ്യാപാര സമിതിയും  വൈ.എം.സി.എ  മുതൽ പുന്നമട വരെ സ്പോർട്സ് കൗൺസിലിലെ വിദ്യാർത്ഥികളും ഉത്തരവാദിത്തം ഏറ്റെടുത്തു. ശുചീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളില്‍ വേഗത്തിലാക്കും.

വൃത്തിയാക്കുന്ന കനാൽ പരിസരങ്ങൾ പൂകൃഷിയ്ക്കും. മറ്റു പ്രകൃതി സഹൃദ സുസ്ഥിര നിർമാണ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ച് കൊണ്ട് ജനകീയ സഹകരണത്തോടെ മാലിന്യ രഹിത പരിപാലനം ഉറപ്പ് വരുത്തും. ശുചീകരണത്തിന് ഭാഗമായി മാലിന്യങ്ങളിലെ ജൈവ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയായി തിരിച്ച് മാലിന്യ നിർമാർജനം നടത്താൻ മുനിസിപ്പാലിറ്റിയും ഹരിത കർമ്മ സേനയും മുൻപോട്ട് വന്നിട്ടുണ്ട്.

രണ്ടാം ഘട്ട നിർമാണ പ്രവർത്തനത്തിൽ ആലപ്പുഴയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് കൊണ്ട് സൈക്കിൾ ട്രക്കുകളും നടപ്പാതകളും കനലുകളുടെ വശങ്ങളിലായി നിലവിൽ വരും. ആലപ്പുഴയുടെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന്ന് മുന്നോട്ട് പോകാൻ വഴിയൊരുക്കി കൊണ്ടാകും ആലപ്പുഴയുടെ പ്രകൃതിലോല പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് സൈക്കിൾ ട്രാക്കിന്റെയും വള്ളം ജെട്ടികളുടെയും നടപ്പാതകളുടെയും നിർമാണം പൂർത്തിയാവുക. കനാലിന്രെ  ശുചീകരണം നടന്ന ഇടങ്ങൾ  വൃത്തിയായി സൂക്ഷിക്കാന്‍ തീരുമാനിച്ചു. മാലിന്യ സംസ്കരണത്തിലും പ്രകൃതി പരിപാലനത്തിലും ആലപ്പുഴ മോഡൽ സൃഷ്ടിക്കും. മുസിരിസ് പ്രോജക്ട് മാനേജിങ് ഡയറക്ടർ പി.എം.നൗഷാദ്, ജനപ്രതിനിധികളും, ജനകീയ സംഘടനാ പ്രതിനിധികള്‍  എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →