പീരുമേട് : വാഗമണ്ണില്‍ വന്‍തുക ചെലവഴിച്ച് സര്‍ക്കാര്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൂര്‍ണമായും ഉപയോഗ യോഗ്യമാക്കുമെന്ന് വാഴൂര്‍ സോമന് എംഎല്‍എ. സര്‍ക്കാര്‍ വാഗമണ്ണില്‍ അമുവദിച്ച പിഎ്ച്ചിസിയുടെയും സിവില്‍ സപ്ലൈസ് പെട്രോള്‍ പമ്പിന്റെയും സ്ഥല പരിശോധനക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വകുപ്പ് വാഗമണ്ണില്‍ പിഎച്ച്സി അനുവദിച്ചിട്ട് വര്‍ഷ ങ്ങളായെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . അതിനാല്‍ ടൂറിസം വകുപ്പ് വാഗമണ്‍ സൊസൈറ്റി കവലയില്‍ നിര്‍മ്മിച്ച ടൂറിസം കോംപ്ലക്സില്‍ താല്‍ക്കാലികമായി പിഎച്ചസി ആരംഭിക്കാനാണ് ജില്ലാ വികസന യോഗത്തിലുണ്ടായ നിര്‍ദ്ദേശം. ഇതിന്റെ സാധ്യത പരിശോധിക്കാനാണ് അദ്ദേഹം എത്തിയത്. പെട്രോള്‍ പമ്പിനായും വിവിധ സ്ഥലങ്ങള്‍ പരിശോധിച്ചു.
ജില്ലാ വികസന കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.നൗഷാദ് ,ജില്ലാ പഞ്ചായത്ത അംഗം കെടി ബിനു, ഡിടിപിസി സെക്രട്ടറി പി.എസ് ഗിരീഷ്, ഏലപ്പാറ ഗ്രാമ പഞ്ചായത്ത അംഗങ്ങലായ പ്രദീപ് കുമാര്‍, അമ്മിണി തോമസ്, ഷൈന്‍കുമാര്‍, ഡോ. മേരി, പഞ്ചായത്ത് ,റവന്യൂ ആരോഗ്യ വകുപ്പ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.

