ഇടുക്കി: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ആസ്തികൾ സ്വകാര്യ സംരംഭകർക്ക് കൈമാറി 6 ലക്ഷം കോടി സമാഹരിക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചു . ദേശിയ പാത അതോറിറ്റിയുടെ കിഴിലുള്ള റോഡ് പവർ ഗ്രിഡിന്റെ വൈദ്യുതി പ്രസരണ ലൈനുകൾ കൊങ്കൺ അsക്കമുള്ള റേയിൽവേ പാതകളും കരിപ്പൂർ ഉൾപ്പെടെ 25 വിമാനത്താളങ്ങൾ തുടങ്ങിയ പൊതു മേഖല സഥപനങ്ങളെ വിൽക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . കേരള എൻ .ജി ,ഒ യൂണിയൻ ജില്ലാ ട്രഷറർ കെ.സി സജിവൻ,, കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയോഷൻ ഏരിയ സെക്രട്ടറി സുമേഷ്,എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി മുജിബ് റഹ്മാൻ ,, കമ്മിറ്റി അംഗം ഷിബ ടിച്ചർ എന്നിവർ വിവിധ ഓഫിസുകൾക്ക മുമ്പിൽ നടത്തിയ പ്രക്ഷേധ കൂട്ടായ്മയിൽ സംസാരിച്ചു
കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ആസ്തികൾ വിറ്റുതുലക്കുന്നതിൽ എഫ്എസ്ഇടിഒ പ്രതിഷേധിച്ചു
