പാരാലിമ്പിക്സ്: ടെന്നീസില്‍ ഭാവിന നോക്കൗട്ടില്‍ കടന്നു

ടോക്കിയോ: പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ വനിതാ താരം ഭാവിനാബെന്‍ പട്ടേല്‍ നോക്കൗട്ടില്‍ കടന്നു. വനിതാ സിംഗിള്‍സ് ക്ലാ 4 ല്‍ ബ്രിട്ടന്റെ ലോക ഒന്‍പതാം റാങ്കുകാരി മെഗാന്‍ ഷാക്ലെടോണിനെ 3-1 നു തോല്‍പ്പിച്ചാണു ഭാവിനയുടെ മുന്നേറ്റം. സ്‌കോര്‍: 11-7, 9-11, 17-15, 13-11.

മത്സരം 41 മിനിറ്റ് നീണ്ടു. ആദ്യ ഗെയിം എട്ട് മിനിറ്റ് കൊണ്ടു നേടാന്‍ ഇന്ത്യന്‍ താരത്തിനായി. രണ്ടാം ഗെയിമില്‍ ബ്രിട്ടീഷ് താരം ശക്തമായി തിരിച്ചടിച്ചു.തുടര്‍ന്നുള്ള രണ്ട് ഗെയിമുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമായി. ആദ്യ റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ സു യിങിനോട് ഭാവിന തോറ്റിരുന്നു. രണ്ട് മത്സരങ്ങളില്‍നിന്ന് നാല് പോയിന്റ് നേടിയ ഭാവിനയും സു യിങും നോക്കൗട്ടിലെത്തി. ക്ലാസ് 3 യില്‍ മത്സരിച്ച സോനാല്‍ പട്ടേലിന് നോക്കൗട്ടില്‍ കടക്കാനായില്ല. ദക്ഷിണ കൊറിയയുടെ ലി മി യുവിനോട് തോറ്റതോടെയാണിത്. ടോക്കിയോയില്‍ ഇന്ത്യ അക്കൗണ്ട് തുറന്നില്ല. എട്ട് സ്വര്‍ണം നേടിയ ചൈനയാണ് ഒന്നാമത്.ആറ് സ്വര്‍ണം വീതം നേടിയ ബ്രിട്ടന്‍ രണ്ടാമതും റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി മൂന്നാമതുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →