കോവിഷീല്‍ഡിന്റെ ഇടവേള കൂട്ടിയത്‌ ഫലപ്രാപ്‌തിക്കുവേണ്ടിയെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : കോവി ഷീല്‍ഡ്‌ വാക്‌സിന്റെ രണ്ടാം ഡോസിന്റെ ഇടവേള 84 ദിവസമാക്കിയത്‌ വാക്‌സിന്‍ ക്ഷാമം കൊണ്ടല്ലെന്നും ഫലപ്രാപ്‌തിക്കുവേണ്ടിയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. മൂന്നാം ഡോസ്‌ വാക്‌സിന്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കോടതിയില്‍ വ്യക്തമാക്കി. കോവിഡ്‌ വാക്‌സിനുമായി ബന്ധ്‌പപെട്ട രണ്ട്‌ ഹര്‍ജികളാണ്‌ 2021 ഓഗസ്‌റ്റ്‌ 26ന്‌ ഹൈക്കോടതി മുമ്പാകെ വന്നത്‌. ഇതിലൊന്ന്‌ കിറ്റെക്‌സ്‌ കമ്പനി നല്‍കിയതായിരുന്നു. തങ്ങളുടെ ജീവനക്കാര്‍ക്ക്‌ കോവിഷീല്‍ഡ്‌ വാക്‌സിന്റെ ആദ്യ ഡോസ്‌ നല്‍കിയെന്നും അതുകഴിഞ്ഞ്‌ 45 ദിവസമായിട്ടും രണ്ടാം ഡോസ്‌ കുത്തിവയ്‌പ്പെടുക്കാന്‍ അനുമതി നല്‍കുന്നില്ലെന്നുമായിരുന്നു കിറ്റെക്‌സിന്റെ പരാതി.

കിറ്റെക്‌സിന്‍റെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിലാണ്‌ രണ്ടാമത്തെ ഡോസിന്‌ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത്‌ ഫലപ്രാപ്‌തിക്കുവേണ്ടുിയാണെന്ന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്‌. വാക്‌സിന്റെ ലഭ്യതക്കുറവല്ല കാരണമെന്നും കോടതിയെ അറിയിച്ചു.

കണ്ണൂര്‍ സ്വദേശിയായ ഗിരികുമാര്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയും പിന്നീട്‌ കോടതി മുമ്പാകെ വന്നു. കോവാക്‌സിന്‍ കുത്തിവയ്‌പ്പാണ്‌ ഇദ്ദേഹം എടുത്തിരുന്നത്‌. എന്നാല്‍ വിദേശ രാജ്യങ്ങള്‍ കോവാക്‌സിന്‌ അംഗീകരം നല്‍കാഞ്ഞതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. അതിന്‌ പിന്നാലെയാണ്‌ സൗദിയിലേക്ക്‌ ജോലിക്കുപോകാന്‍ മൂന്നാം ഡോസ്‌ ആയി കോവിഷീല്‍ഡ്‌ വാക്‌സിന്‍ കുത്തിവയ്‌ക്കാന്‍ അമുമതി തേടി ഗിരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

ഈ ഹര്‍ജിയില്‍ മൂന്നാംഡോസ്‌ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്ന്‌ കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസിന്‍റെ കാര്യത്തില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ഇത്‌ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നും കേന്ദ്രം അറിയിച്ചു. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ ഒരുഡോസ്‌ വാക്‌സിന്‍എടുത്താലും ഹര്‍ജിക്കാരന്‌ സൗദിയിലേക്ക്‌ പോകാനാവില്ല ഈ സാഹചര്യത്തില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വാക്‌സിന്‍ എടുക്കാന്‍ ഹര്‍ജിക്കാരനെ അനുവദിക്കാനാകുമോ എന്ന കോടതി കേന്ദ്രത്തോട്‌ ആരാഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ്‌ കന്ദ്രം കോടതിയെ അറിയിച്ചത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →