ആലപ്പുഴ: സംസ്ഥാന സര്‍ക്കാരും കൊച്ചി ബിനാലെ ഫൗണ്ടേഷനും ചേര്‍ന്ന് ആലപ്പുഴയില്‍ സംഘടിപ്പിച്ചിരിക്കുന്ന ലോകമേ തറവാട് കലാപ്രദര്‍ശന വേദിയില്‍ 2021 ആഗസ്റ്റ് 27ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് സന്ദര്‍ശിക്കും. കയര്‍ കോര്‍പ്പറേഷന് സമീപമുള്ള ന്യൂ മോഡല്‍ സൊസൈറ്റി വേദിയില്‍ രാവിലെ 11.30 മുതല്‍ 12.30 വരെയാണ് സ്പീക്കറുടെ സന്ദര്‍ശനം. ഇവിടെ ചേരുന്ന യോഗത്തില്‍ പി. പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എ എം ആരിഫ് എംപി, എച്ച് സലാം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍പ്പേഴ്‌സണ്‍ സൗമ്യ രാജ് എന്നിവർ പങ്കെടുക്കും.
ആലപ്പുഴ: ലോകമേ തറവാട് കലാപ്രദർശനം; നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് 2021ആഗസ്റ്റ് 27ന് സന്ദർശിക്കും
