കൊല്‍ക്കത്ത: ആശങ്കയ്ക്കു വിരാമമിട്ട് കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോള്‍ 2021 സീസണില്‍ കളിക്കുമെന്ന് ഉറപ്പായി. സ്പോണ്‍സര്‍മാരായ ശ്രീ സിമെന്റ്സുമായുള്ള പ്രശ്നങ്ങളാണ് ഈസ്റ്റ് ബംഗാളിന്റെ ഐ.എസ്.എല്‍. പങ്കാളിത്തം തുലാസിലാക്കിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ഇടപെട്ടു നടത്തിയ അനുരഞ്ജനനീക്കത്തിലാണു താല്‍ക്കാലിക പ്രശ്നപരിഹാരം. ശ്രീ സിമെന്റ്സ് മുന്നോട്ടുവച്ച പല ആവശ്യങ്ങളും ക്ലബിന് അംഗീകരിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി കരാറില്‍ ഒപ്പിടാന്‍ ഈസ്റ്റ് ബംഗാള്‍ മാനേജ്മെന്റ് തയാറായിരുന്നില്ല. മമത ഇരുപക്ഷവുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ഈസ്റ്റ് ബംഗാള്‍ ഒരുവര്‍ഷത്തെ കരാറില്‍ ഒപ്പിടാന്‍ സമ്മതിക്കുകയായിരുന്നു. ഒരുവര്‍ഷത്തിനുശേഷം കൊല്‍ക്കത്ത ടീം പുതിയ സ്പോണ്‍സറെ തേടുമെന്നാണു സൂചന
കാല്‍പന്തിലും മമതയുടെ കളി: ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്ലില്‍ കളിക്കും
