സ്വത്തുവിവരം വെളിപ്പെടുത്താതെ പി വി അന്‍വര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുളള രേഖകളില്‍ ആഫ്രിക്കയിലെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താതെ പി വി അന്‍വര്‍. സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നത്‌ ഹര്‍ജി കൂടാതെ വോട്ടര്‍മാര്‍ക്ക്‌ പരാതിപ്പെടാവുന്ന കുറ്റമാണ്‌ . കുറ്റക്കാരനെന്ന്‌ തെളിഞ്ഞാല്‍ 125 എ വകുപ്പുപ്രകാരം ആറുമാസം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണെന്ന്‌ നിയമ വിദഗ്‌ദര്‍ പറയുന്നു.

2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ മുമ്പ്‌ സമര്‍പ്പിച്ച സ്വത്ത്‌ വിവരങ്ങളിലും ആഫ്രിക്കയിലെ സ്വത്തു വിവരങ്ങളെക്കുറിച്ചോ നിക്ഷേപങ്ങളെക്കുറിച്ചോ അന്‍വര്‍ പറഞ്ഞിട്ടില്ല. 2021ലെ നിയമ സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മണ്ഡലത്തില്‍ എംല്‍എയെകാണാനില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ അന്‍വര്‍ തന്നെ ഒരു ഫെയ്‌സ്‌ബുക്ക്‌ ലൈവില്‍ പ്രത്യക്ഷപ്പെട്ട്‌ താന്‍ ആഫ്രിക്കയിലാണെന്ന്‌ വ്യക്തമാക്കിയിരുന്നു. .

ആഫ്രിക്കയില്‍ താന്‍ ഉപജീവന മാര്‍ഗത്തിന്‌ വന്നതാണെന്നും അവിടെ തനിക്ക്‌ നിക്ഷേപമുണ്ടെന്നും അന്‍വര്‍ തന്നെയാണ്‌ വെളിപ്പെടുത്തിയത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച 66 പേജുളള സ്വത്തു വിവരങ്ങളില്‍ തന്റെയോ ആശ്രിതരുടെയോ പേരില്‍ ആഫ്രിക്കയില്‍ നിക്ഷേപമുളളതായി സൂചിപ്പിക്കുന്നില്ല. അന്‍വര്‍ നടത്തിയിരിക്കുന്നത്‌ ഗുരുതരമായ ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷണറാണ്‌ തുടര്‍ നടപടി സ്വീകരിക്കേണ്‍തെന്നും നിമവിദഗ്‌ദര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →