കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിൽ നീക്കം അപലപനീയമെന്ന് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം

മലപ്പുറം: ദേശീയ സമര രക്ത സാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കുമെന്ന് വാരിയൻ കുന്നത്തിന്റെ കുടുംബം. വാരിയൻകുന്നത്തിനേയും ആലിമുസ്ലിയാരേയും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിൽ നീക്കം അപലപനീയമാണെന്നും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം പ്രതികരിച്ചു .

കേന്ദ്രസർക്കാർ നീക്കത്തിനെതിരായി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ പ്രതിഷേധിക്കും. 2021 ഓഗസ്റ്റ് 26ന് മലപ്പുറം പാസ്പോർട്ട് ഓഫീസിന് മുന്നിൽ കുടുംബാംഗങ്ങൾ പ്രതിഷേധ ധർണ്ണ നടത്തുമെന്നും കുടുംബം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →