ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി പി.എഫ്. പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. 2014ലെ എംപ്ലോയീസ് പെന്‍ഷന്‍ ഭേഗദതിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉള്‍പ്പെടെ വിവിധ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഇ.പി.എഫ് ഓര്‍ഗെനെസേഷനും കേന്ദ്ര സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഉള്‍പ്പെടെയുള്ളവ ഹര്‍ജികള്‍ മൂന്നംഗബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ശമ്പളം 15,000 രൂപ വരെയുള്ളവര്‍ക്ക് അതിന് ആനുപാതികമായും അതിനു മുകളില്‍ ശമ്പളം കൈപ്പറ്റുന്നവര്‍ക്ക് പെന്‍ഷനുള്ള പരമാവധി പരിധി 15,00 രൂപയായും നിശ്ചയിച്ച ഇ.പി.എഫ്.ഒ തീരുമാനമാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍ അവസാന ശമ്പളത്തിന് ആനുപാതികമാകണം പെന്‍ഷന്‍ എന്നാണ് കേരള ഹൈക്കോടതി ഉള്‍പ്പെടെ വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ഇ.പി.എഫ്.ഒയും കേന്ദ്ര തൊഴില്‍ മന്ത്രാലയവും സുപ്രീം കോടതിയെ സമീപിച്ചത്.
ശമ്പളത്തിന് ആനുപാതികമായി പി.എഫ്.: മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീംകോടതി
