ട്രെയിനുകള്‍ സര്‍വീസ്‌ പുനരാരംഭിക്കുന്നു

കൊച്ചി : എറണാകുളം -കൊല്ലം മെമു എക്‌സ്‌പ്രസ്‌ ,കണ്ണൂര്‍-മംഗളൂരു അണ്‍റിസര്‍വ്‌ഡ്‌ എക്‌സപ്രസ്‌ സ്‌പെഷല്‍ എന്നീ ട്രയിനുകള്‍ 2021 ഓഗസ്‌റ്റ്‌ 30 മുതല്‍ സര്‍വീസ്‌ പുനരാരംഭിക്കും. സീസണ്‍ ടിക്കറ്റ് യാത്രയും കൗണ്ടര്‍ ടിക്കറ്റ്‌ യാത്രയും അനുവദിക്കും. എറണാകുളം-കൊല്ലം(കോട്ടയം വഴി) പാസഞ്ചറിന്‌ പകരം പുതിയ 12 കാര്‍ മെമുട്രെയിനാവും സര്‍വീസ്‌ നടത്തുക.

പുലര്‍ച്ചെ 4 ന്‌ കൊല്ലത്തുനിന്നും പുറപ്പെടുന്ന ട്രെയിന്‍ 06443 രാവിലെ 6.13ന്‌ കോട്ടയത്തും 8.25ന്‌ എറണാകുളത്തും എത്തും. വൈകിട്ട്‌ 6.15ന്‌ തിരികെ പുറപ്പെടുന്ന ട്രെയിന്‍ 06444 രാത്രി 7.43ന്‌ കോട്ടയത്തും തുടര്‍ന്ന്‌ 10.15ന്‌ കൊല്ലത്തും എത്തും. കണ്ണൂര്‍-മംഗളൂര്‍ ട്രെയിന്‍ 06477 രാവിലെ 7.40 ന്‌ കണ്ണൂരില്‍ നിന്ന്‌ പുറപ്പെട്ട്‌ 10.55ന്‌ മംഗളൂരുവില്‍ എത്തും. വൈകിട്ട്‌ 5.05ന്‌ പുറപ്പെടുന്ന ട്രെയിന്‍ 06478 രാത്രി 8.40ന്‌ കണ്ണൂരിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →