കൊവിഡില്‍ റെയില്‍വേയ്ക്ക് 36,000 കോടി രൂപയുടെ നഷ്ടം: ലാഭം നല്‍കിയത് ഗുഡ്സ് ട്രെയിനുകള്‍

മുംബൈ: കൊവിഡ് കാലത്ത് ഇന്ത്യന്‍ റെയില്‍വെയ്ക്ക് 36,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്ര മന്ത്രി റാവുസാഹേബ് ധന്‍വെ. ഗുഡ്സ് ട്രെയിനുകളാണ് റെയില്‍വെയ്ക്ക് ഇക്കാലയളവില്‍ വരുമാനം നേടിക്കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ജല്‍നാ റെയില്‍വെ സ്റ്റേഷനിലെ അണ്ടര്‍ ബ്രിഡ്ജിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റെയില്‍വെ മന്ത്രി. ഗുഡ്സ് ട്രെയിനുകള്‍ കൊവിഡ് സമയത്തെ ചരക്ക് നീക്കത്തില്‍ പ്രധാന പങ്കാണ് വഹിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാസഞ്ചര്‍ ട്രെയിനുകള്‍ എപ്പോഴും നഷ്ടത്തിലാണ്. യാത്രക്കാരെ ബാധിക്കുമെന്നതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന മുംബൈ-നാഗ്പൂര്‍ എക്സ്പ്രസ് വേയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →