സൈനിക പിന്‍മാറ്റം നീളരുത്: യുഎസിന് മുന്നറിയിപ്പുമായി താലിബാന്‍

കാബൂള്‍: ആഗസ്ത് 31നുള്ളില്‍ തന്നെ സൈനീക പിന്‍മാറ്റം പൂര്‍ത്തിയാക്കണമെന്നും അല്ലാത്ത പക്ഷം അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് യുഎസിന് താലിബാന്റെ മുന്നറിയിപ്പ്. ‘അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയൊഴിപ്പിക്കല്‍ ദൗത്യം നീട്ടിക്കൊണ്ട് പോവാന്‍ സമ്മതിക്കില്ല. ഈ നീക്കം സൂചിപ്പിക്കുന്നത് അധിനിവേശം വ്യാപിപ്പിക്കുക’ എന്നതാണ്. അത് ‘റെഡ് ലൈനാണ്’. യുഎസ്, യുകെ സൈനിക പിന്‍മാറ്റത്തിനായി കൂടുതല്‍ സമയം എടുത്താല്‍ തങ്ങളുടെ ഉത്തരം മറ്റൊന്നായിരിക്കുമെന്നുമാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കിയത്.അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്‍മാറ്റം അവസാനഘട്ടത്തിലാണ്. നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →