നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട 24/08/2021 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ചതയം ദിനമായ 23/08/2021 തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും നടന്നു.
16/09/2021 വ്യാഴാഴ്ച വൈകുന്നേരം 5ന് കന്നിമാസ പൂജകള്‍ക്കായി നട തുറക്കും. 21/09/2021 ചൊവ്വാഴ്ച ക്ഷേത്രനട അടയ്ക്കും. ചതയം ദിനത്തിലും ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേല്‍ശാന്തിയുടെ വകയായിരുന്നു.

