പോർട്ടൽ തകരാർ; ഇൻഫോസിസിനെ അതൃപ്തി അറിയിച്ച് കേന്ദ്രധനമന്ത്രി

ആദായ നികുതി പോർട്ടലിലെ സാങ്കേതിക തകരാറിൽ ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം. നികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ ഇ-ഫയലിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടിയാണ് അന്ത്യശാസനം. സെപ്റ്റംബർ 15ന് അകം എല്ലാ തകരാറും പരിഹരിക്കണമെന്ന് ധനമന്ത്രാലയത്തിൽ ഹാജരായ ഇൻഫോസിസ് സി.ഇ.ഒ.യോട് ധനമന്ത്രി ആവശ്യപ്പെട്ടു.

Read Also: ഇന്‍ഫോസിസ് സിഇഒയോട് ഹാജരാകാന്‍ നിര്‍ദേശം: മണിക്കുറുകള്‍ക്കകം ആദായ നികുതി പോര്‍ട്ടലിലെ തകരാര്‍ പരിഹരിക്കപ്പെട്ടു

തുടർച്ചയായ സാങ്കേതിക തകരാറിൽ ഇൻഫോസിസ് സി.ഇ.ഒ. സലിൽ പരേഖിനോട് കേന്ദ്ര ധനമന്ത്രി കടുത്ത അതൃപ്തി അറിയിച്ചു. ഇൻഫോസിസ് സി.ഇ.ഒ. സലിൽ പരേഖിന് നിർമല സീതാരാമൻ നേരിട്ട് നിർദേശം നൽകി. ഇ ഫയലിങ് പോർട്ടലിൻറെ സുഗമമായ പ്രവർത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സിഇഒ സലീൽ പരേഖ് വ്യക്തമാക്കി. 750 പേർ പ്രോജക്ടിനായി പ്രവർത്തിക്കുന്നുണ്ട്. പ്രവീൺ റാവു പ്രോജക്ടിൻറെ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും സലിൽ പരേഖ് ധനമന്ത്രിയെ അറിയിച്ചു.

Read Also: ആദായ നികുതി വകുപ്പിൻ്റെ വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാനായില്ല ; ഇൻഫോസിസ് സി ഇ ഓ യെ വിളിപ്പിച്ച് കേന്ദ്ര ധന മന്ത്രാലയം

സാങ്കേതിക പ്രശ്നം തുടരുന്ന സാഹചര്യത്തിൽ സി.ഇ.ഒ.യോട് നേരിട്ടെത്തി വിശദീകരിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →