ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

ഹരിയാന: ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. 06/09/2021 തിങ്കളാഴ്ച വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. പ്രത്യേകമായ ഒരു ഇളവുകളും ഇക്കാലയളവിൽ അനുവദിച്ചിട്ടില്ല. 23/08/2021 തിങ്കളാഴ്ച വരെയായിരുന്നു നേരത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

മാസ്ക് ധരിക്കാത്ത ആളുകൾക്ക് പൊതുഗതാഗതം ഉപയോഗിക്കാനോ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശിക്കാനോ അനുവാദം ഉണ്ടായിരിക്കില്ല. റെസ്റ്റോറൻ്റുകൾ, ബാറുകൾ, ജിമ്മുകൾ, സ്പാകൾ, സ്വിമ്മിങ് പൂളുകൾ ഗോൾഫ് കോഴ്സുകൾ എന്നീ സ്ഥാപനങ്ങൾക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തുറന്നുപ്രവർത്തിക്കാം. കടകൾക്കും മാളുകൾക്കും സാമൂഹ്യ അകലം പാലിച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →