ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, അഫ്ഗാനിസ്താനിലേക്ക് നോക്കൂ; വിവാദ പ്രസ്താവനയുമായി മെഹ്ബൂബ

ശ്രീനഗര്‍: ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, അഫ്ഗാനിസ്താനിലേക്ക് നോക്കൂവെന്ന് മുന്നറിയിപ്പിലൂടെ വിവാദ പ്രസ്താവന നടത്തി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ ജനങ്ങള്‍ നേരിടുന്നതിനെ സഹിക്കാന്‍ ധൈര്യം ആവശ്യമാണ്. അവര്‍ക്ക് ക്ഷമകെടുന്ന ദിവസം നിങ്ങള്‍ നശിക്കും. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. നോക്കൂ, എന്താണ് നമ്മുടെ അയല്‍പ്പക്കത്ത് (അഫ്ഗാനിസ്താന്‍) സംഭവിക്കുന്നത്. ശക്തരായ യു.എസ്. സൈന്യത്തെ രാജ്യംവിടാന്‍ താലിബാന്‍ നിര്‍ബന്ധിതരാക്കി ഇതായിരുന്നു മുഫ്തിയുടെ വാക്കുകള്‍.നിങ്ങള്‍ക്ക്(കേന്ദ്ര സര്‍ക്കാര്‍) ഇപ്പോഴും അവസരമുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ആരംഭിക്കൂ. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കൂ, നിങ്ങള്‍ കവര്‍ന്നതൊക്കെ തിരികെ നല്‍കൂവെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →