കാബുള്‍: അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സഹായിക്കുമെന്നും താലിബാനെ അംഗീകരിക്കില്ലെന്നും നിലപാട് വ്യക്തമാക്കി യൂറോപ്യന്‍ യൂണിയന്‍.
അവരുമായി യാതൊരു രാഷ്ട്രീയ ചര്‍ച്ചകളും നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യും അവരുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ചൈനയുടെയും റഷ്യയുടെയും പിന്തുണ ലഭിച്ചതോടെ കൂടുതല്‍ ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള താലിബാന്റെ ശ്രമങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്.



