മലപ്പുറം: മലപ്പുറം തിരൂരിർ ചെറിയമുണ്ടത്ത് യുവാവിന് നേരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. സൽമാനുൽ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കൾ ആക്രമിച്ചത്. പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മർദ്ദനം. ഒരു സംഘം യുവാക്കൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്.
മർദിക്കുന്ന സംഘത്തിലെ ഒരു യുവാവിന്റെ സഹോദരിയെ യുവാവ് ശല്യം ചെയ്തുവെന്നായിരുന്നു ആരോപണം. യുവാവിനെ വഴിയിൽ തടഞ്ഞ് നിർത്തി ഏഴ് പേർ മർദിക്കുകയും, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പര്ചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ ഏഴ് പേർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകി

