ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയില്‍ എത്തിച്ചവര്‍ക്ക് പോളിയോ വാക്സീന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും നിലവില്‍ പോളിയോ മഹാമാരി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
We have decided to vaccinate Afghanistan returnees with free Polio Vaccine – OPV & fIPV, as a preventive measure against Wild Polio Virus
— Mansukh Mandaviya (@mansukhmandviya) August 22, 2021
Congratulations to the Health Team for their efforts to ensure public health
Take a look at the vaccine drive at Delhi International Airport pic.twitter.com/jPVF1lVmRu
അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചടക്കിയതോടെ കാബൂളില്‍ നിന്ന് ഞായറാഴ്ച 168 ആളുകളെയാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യമായാണ് വാക്സീന്‍ നല്‍കുക. രക്ഷപ്പെടുത്തിയവര്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പോളിയോ വാക്സീന്‍ നല്‍കുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

