രാജ്യത്ത് ഇതുവരെ 58.18 കോടി വാക്സീൻ നൽകിയതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി∙ രാജ്യത്ത് ഇതുവരെ 58.18 കോടി വാക്സീൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 64,39,411 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സീൻ നൽകിയത്. 22/08/21 ഞായറാഴ്ച വൈകിട്ടത്തെ കണക്കു പ്രകാരം 24 മണിക്കൂറിനുള്ളിൽ 38,487 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,16,36,469 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.57% ആയി. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,53,398 പേരാണ്. കഴിഞ്ഞ 152 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.09% മാത്രമാണ്. 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,85,681 പരിശോധനകൾ നടത്തി. ആകെ 50.62 കോടിയിലേറെ (50,62,56,239) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2 ശതമാനമാണ്. കഴിഞ്ഞ 58 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.95 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 27 ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നുണ്ട്. കഴിഞ്ഞ 76 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →