‘നടന്നത് വ്യാപക അഴിമതി’, ഓണക്കിറ്റിലെ ഏലം നിലവാരം കുറഞ്ഞതെന്ന് സതീശൻ

കൊച്ചി: ഇത്തവണത്തെ ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വി ഡി സതീശൻ ആരോപിച്ചു. തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി ഡി സതീശൻ 21/08/21 ശനിയാഴ്ച പറഞ്ഞു.

Read Also: കോവിഡാനന്തര ചികിത്സക്ക്​ പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​

സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിൽസക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം അനുവദിക്കാൻ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണിറങ്ങിയത്. സർക്കാർ ആശുപത്രികളിൽ എ പി എൽ വിഭാ​ഗത്തിൽ പെട്ടവർക്ക് കൊവിഡ് ചികിൽസയും കൊവിഡാനന്തര ചികിൽസയും ഇനി പണം ഈടാക്കിയായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →