അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ 20/08/2021 വെള്ളിയാഴ്ച തെരച്ചിൽ നടത്തി വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്ക് മുന്നിൽ താലിബാന്റെ കാവൽ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെയാണ് താലിബാന്റെ തെരച്ചിൽ.
റഷ്യയുടെയും അമേരിക്കയുടെയും സഹായത്തോടെ ഇന്ത്യൻ പൗരൻമാരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. പൗരന്മാരെ സംഘങ്ങളായി തിരിച്ച് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൽ താലിബാന് അതൃപ്തിയുണ്ട്.

