മാതാ അമൃതാനന്ദമയിക്ക് ഡി ലിറ്റ് ഓണററി ബിരുദം

ഭുവനേശ്വർ: മാതാ അമൃതാനന്ദമയിക്ക് ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയുടെ ഡി ലിറ്റ് ഓണററി ബിരുദം. ആത്മീയത, വിദ്യാഭ്യാസം, പരിസ്ഥിതി, മാനുഷിക ഇടപെടലുകൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സർവകലാശാലയുടെ ഓണററി ബിരുദം. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സ​സ്മി​ത സാ​മ​ന്ത ബി​രു​ദം സ​മ്മാ​നി​ച്ചു. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയുടെ 17ാമത് വാര്‍ഷിക കൺവെൻഷൻ ചടങ്ങിൽ വച്ചാണ് ബഹുമതി സമ്മാനിച്ചത്.

അവനവന്റെ ഉള്ളിലും പുറത്തും ചെയ്യുന്ന കർമങ്ങൾക്ക് വെളിച്ചം പകരുന്നതും വിവേകവും വിചാരവും ഒരുപോലെ വളർത്തുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് ബിരുദം സ്വീകരിച്ച് അമൃതാനന്ദമയി പറഞ്ഞു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, ക​ലിം​ഗ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്‌​നോ​ള​ജി ചാ​ൻ​സ​ല​ർ പ്ര​ഫ. വേ​ദ് പ്ര​കാ​ശ്, പ്രൊ-​ചാ​ൻ​സ​ല​ർ പ്ര​ഫ.​സു​ബ്ര​ത് കു​മാ​ർ ആ​ചാ​ര്യ, ര​ജി​സ്ട്രാ​ർ പ്ര​ഫ.​ജ്ഞാ​ന ര​ഞ്ജ​ൻ മൊ​ഹ​ന്തി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പങ്കെടുത്തു. മാതാ അമൃതാനന്ദമയിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓണററി ബിരുദമാണിത്. നേരത്തെ, 2019 ലും 2010 ലും മൈസൂർ സർവകലാശാലയിൽ നിന്നും ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും യഥാക്രമം ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →