കട്ടപ്പന: അഫ്ഗാനിസ്ഥാൻ ജനങ്ങൾക്കൊപ്പം എന്ന മുദ്രാവക്യമുയര്‍ത്തി താലിബാൻ മത തീവ്രവാദ സംഘടനക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി 2021 ഓഗസ്റ്റ് ഓഗസ്റ്റ് 18 ബുധനാഴ്ച കട്ടപ്പനയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. എഐവൈഎഫ് കട്ടപ്പന മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എഐവൈഎഫ് ടൗൺ പ്രസിഡന്‍റ് ചരണ്‍ ജോണ്‍ അദ്ധ്യക്ഷനായിരുന്നു. എഐവൈഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി അഡ്വ. വിഎസ് അഭിലാഷ് വിരുപ്പില്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് കട്ടപ്പന മുനിസിപ്പൽ സെക്രട്ടറി ഡിയോണ്‍ സ്വാഗതം ആശംസിച്ചു. സിപിഐ നോത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാജന്‍കുട്ടി മുതുകുളം, അമല്‍, അജയ് തുടങങിയവര്‍ പങ്കെടുത്തു.
താലിബാൻ മത തീവ്രവാദ സംഘടനക്കെതിരെ എഐവൈഎഫ് പ്രതിഷേധ കൂട്ടായ്മ
