തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം:  ലോ അക്കാദമിയിൽ അധ്യാപകൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. അസിസ്റ്റൻറ് പ്രൊഫസർ പേരൂർക്കട സ്വദേശി സുനിൽകുമാറാണ് (45 ) കോളേജിൻറെ ഗ്രൗണ്ടിൽ ആത്മഹത്യ ചെയതത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചി‌രുന്നു.  കഴിഞ്ഞ ദിവങ്ങളിൽ ഇൻസ്റ്റാ​ഗ്രാമിൽ മരണം സൂചപ്പിക്കുന്ന പോസ്റ്റ് അധ്യാപകനിട്ടിരുന്നു.

പത്തുവർഷമായി കോളജിലെ അധ്യാപകനായിരുന്നു സുനിൽകുമാർ. കലാപരിപാടികളിൽ സജീവമായിരുന്ന സുനിൽകുമാർ കൊളജിൽ നടന്ന ഓണാഘോഷ പരിപാടികളുടെ മുഖ്യസംഘാടകനുമായിരുന്നു. 18/08/2021 ബുധനാഴ്ച രാവിലെ കോളജിലെത്തിയ സുനിൽകുമാർ 1.30 മണിയോടെ കോളജിലെ പിന്നിലെ ഗ്രൗണ്ടിനു സമീപമുള്ള സ്ഥലത്തേക്കാണ് പോയത്. അവിടെ നിന്ന വിദ്യാർത്ഥികളുമായി സുനിൽ സംസാരിച്ചിരുന്നു. അവർക്ക് ഭക്ഷണം കഴിക്കാനുള്ള പണവും നൽകിയ ശേഷമാണ് ഗ്രൗണ്ടിലേക്ക് പോയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →