കേ​ര​ള​ത്തി​ൽ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ കേ​ര​ള​ത്തെ ചോ​ദ്യം ചെ​യ്തു സു​പ്രീം കോ​ട​തി. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​ക്കി വ​ർ​ധി​പ്പി​ക്ക​ണം എ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​ത് എ​ന്ത് കൊ​ണ്ടാ​ണെ​ന്നും ജ​സ്റ്റീ​സ് അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം കോ​ട​തി ബെ​ഞ്ച് കേ​ര​ള​ത്തോ​ട് ചോ​ദി​ച്ചു.

വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു താ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന​ത്തെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നെ സു​പ്രീം​കോ​ട​തി ചോ​ദ്യം ചെ​യ്ത​ത്.

മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റെ​യും അ​ഞ്ചു വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റെ​യും നി​യ​മി​ച്ചു എ​ന്നാ​ണ് കേ​ര​ളം ന​ൽ​കി​യ മ​റു​പ​ടി. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ചു ത​ത്സ്ഥി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും സം​സ്ഥാ​ന​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →