ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,157 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.53 ശതമാനമായി കുറഞ്ഞു. 530 മരണമാണ് കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.33 ലക്ഷമായി വര്‍ധിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 3.64 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 149 ദിവസത്തിനിടയില്‍ സജീവ കേസുകള്‍ ആദ്യമായാണ് ഇത്രയധികം കുറയുന്നത്.
രാജ്യത്തിന്റെ കോവിഡ് ആശങ്കയായി കേരളം തുടരുകയാണ്. 18/08/2021 ബുധനാഴ്ച പുതിയ കേസുകള്‍ ഇരുപതിനായിരം പിന്നിട്ടു. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍. കേസുകള്‍ക്ക് പുറമെ മരണസംഖ്യയും കേരളത്തില്‍ കൂടുകയാണ്. 176 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 18/08/2021 ബുധനാഴ്ച 158 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്.