ആലപ്പുഴ: പത്താം തരം തുല്യതാ പരീക്ഷ എഴുതിയ പഠിതാക്കള്‍ക്ക് ആശംസകളുമായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് എം.എല്‍.എ. എത്തിയത്. ജീവിത പ്രതിസന്ധികളോട് മത്സരിച്ച് തുല്യതാ പഠനം നടത്തുന്നവര്‍ എല്ലാവര്‍ക്കും മാതൃകയാണെന്ന് എം.എല്‍.എ. പറഞ്ഞു. ഫീസ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാകെ തയ്യാറായിട്ടുള്ള സമയമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആവുന്നത്ര വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസം കൂടുംതോറും ശാസ്ത്ര ബോധം വളരും. ശാസ്ത്രബോധമുള്ളവരായി എല്ലാവരും മാറണം. സാക്ഷരതാ മിഷന്റെ സാമൂഹ്യ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അജിത് കുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആര്‍. റിയാസ്, സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം തിലകമ്മ വാസുദേവന്‍, സാക്ഷരതാ പ്രേരക് എം.ടി. വത്സലാഭായി എന്നിവരും പങ്കെടുത്തു.